കാവശ്ശേരി ദേശം പ്രാചീനതയുടെ ഗന്ധം മുറ്റി നില്‍ക്കുന്ന അഗ്രഹാരങ്ങളും ദാനധര്‍മ്മാതികളില്‍ ലോപം കാണിക്കാത്ത രാജപ്രൌഢിയുടെ വേരുകള്‍ നിലനില്‍ക്കുന്ന "ഇട"ങ്ങളും, കൈത്തൊഴിലിന്റെയും നാടന്‍ കലാരൂപങ്ങളുടെയും കുലപതികള്‍ ജീവിച്ചിരുന്ന വിവിധ സമുദായ തെരുവീഥികളും ഹതകാല സ്മരണകള്‍ ഉയര്‍ത്തുമ്പോള്‍ ഇവക്കൊക്കെ നിദാനമായിട്ടുള്ളത്, ദേശത്തിന്റെ താങ്ങും തണലുമായ ശ്രീ.പരയ്ക്കാട്ട് അംബികയാണ്. നൂറ്റാണ്ടുകളുടെ പഴക്കവും അതി പുരാതന ഐതീഹ്യങ്ങളും ആശ്രിതര്‍ക്ക് ലഭിച്ച അനുഗ്രഹവരദാനങ്ങളും പഴമയുടെ ആദ്ധ്യാത്മികഭാവം നിലനിര്‍ത്തുന്നു.
പാലക്കാട് ജില്ലയിലെ പ്രകൃതി സുന്ദരമായ ഒരു ഗ്രാമപ്രദേശമാണ് കാവശ്ശേരി. നിളയുടെ പോഷകനദിയായ ഗായത്രി പ്രവഹിക്കുന്നത് ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയാണ്. നെല്ലറയായ പാലക്കാടിന്റെ സമൃദ്ധിക്കു നിദാനമായ പാടശേഖരങ്ങളും അവയുടെ ഇടവരമ്പുകളില്‍ മുത്തുക്കുട ചൂടി നില്‍ക്കുന്ന കരിമ്പനകളും അവയ്ക്ക് മിഴിവും നനവും പകര്‍ന്നേകി നിലകൊള്ളുന്ന കൊച്ചു കൊച്ചു ജലാശയങ്ങളും ഈ നാട്ടിന്‍പുറത്തെ ഐശ്വര്യപൂര്‍ണമാക്കുന്നു. മതമൈത്രി വിളിച്ചോതി ഹിന്ദു-ഇസ്ലാം ദേവാലയങ്ങള്‍ ഈ ഗ്രാമവിശുദ്ധി വിളിച്ചറിയിക്കുന്നു.
പരക്കാട്ട് ഭഗവതിയുടെ തട്ടകമായാണ് കാവശ്ശേരി അറിയപ്പെടുന്നത്. പരാസുരനെ നിഗ്രഹിച്ച് പരക്കാട്ടില്‍ വാണരുളിയ ദുര്‍ഗ്ഗയാണ് പ്രതിഷ്ഠയെങ്കിലും ഐശ്വര്യദാതാവായ ശ്രീ ഭഗവതിയായും വാണീദേവിയായ സരസ്വതിയായും ദേവി ഭക്തജനങ്ങള്‍ക്ക് അഭയവരദഹസ്തയായി ഇവിടെ കുടികൊള്ളുന്നു.
കാവശ്ശേരി ദേശം പ്രാചീനതയുടെ ഗന്ധം മുറ്റി നില്‍ക്കുന്ന അഗ്രഹാരങ്ങളും ദാനധര്‍മ്മാതികളില്‍ ലോപം കാണിക്കാത്ത രാജപ്രൌഢിയുടെ വേരുകള്‍ നിലനില്‍ക്കുന്ന "ഇട"ങ്ങളും, കൈത്തൊഴിലിന്റെയും നാടന്‍ കലാരൂപങ്ങളുടെയും കുലപതികള്‍ ജീവിച്ചിരുന്ന വിവിധ സമുദായ തെരുവീഥികളും ഹതകാല സ്മരണകള്‍ ഉയര്‍ത്തുമ്പോള്‍ ഇവക്കൊക്കെ നിദാനമായിട്ടുള്ളത്, ദേശത്തിന്റെ താങ്ങും തണലുമായ ശ്രീ.പരയ്ക്കാട്ട് അംബികയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ...കാനനബന്ധത്താല്‍ പ്രകൃതിയെ പുല്‍കി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ ദേശത്തിന്റെ ഊര്‍ജ്ജ സ്രോതസ്സായി മാനവികതയുടെ മനസ്സില്‍ ഭക്തിയുടെ പരിവേഷം ചാര്‍ത്തി നില്‍ക്കും ശ്രീ.പരയ്ക്കാട്ടമ്മയുടെ പൂരമഹോത്സവം വീണ്ടും ഇതാ വന്നു...... വിരസതയാര്‍ന്ന ജീവിത വൃത്തികളില്‍ മനം നൊന്ത ഭക്തന് ആശ്വാസമായ് ഉണര്‍വ്വായി അമ്മയുടെ തിരുമുല്‍കാഴ്ചയായ് കാവശ്ശേരി പൂരമഹോത്സവത്തിന് ദേശ നിവാസികള്‍ ആവേശപൂര്‍വ്വം ഉണര്‍ന്ന് കഴിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ...
Mr. C. S. Das, Treasurer
Kavassery Desam Poora Committee,
Kavassery - 678543, Palakkad, Kerala
Mob: 9846757006
email: kavasserydesam@gmail.com
A/c No. 4292000100051240
IFSC Code: PUNB0429200
Bank: Punjab National Bank, Kavassery
(Devotees sending donation to the above bank account via NEFT/RTGS are requested to intimate the Treasurer by Post/E-mail.)