പൂരം 2024
പരക്കാട്ട് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം പ്രൌഢഗംഭീരമായി ആഘോഷിക്കുവാന്‍ ദേശക്കാരണവര്‍ ശ്രീ കെ.സി.നാരായണന്‍കുട്ടി നായരുടെ അദ്ധ്യക്ഷതയില്‍ കൂട്ടാലയില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പൂരമഹോല്‍ത്സവതിന്റെ വരവ് ചെലവ് കണക്ക് അംഗീകരിച്ച് പാസാക്കി. പൂരമഹോല്‍ത്സവം വിജയപ്രദമാക്കുവാന്‍ നിര്‍ല്ലോഭം സഹായിച്ച എല്ലാ ദേശക്കാര്‍ക്കും , സ്വദേശത്തും, വിദേശത്തും ഉള്ള എല്ലാ മാന്യ ഭക്തജനങ്ങള്‍ക്കും കമ്മിറ്റി നന്ദി രേഖപ്പെടുത്തി. പൂരമഹോല്‍ത്സവത്തിന്റെ ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വ്വിഘ്നം നിര്‍വ്വഹിച്ചുതന്ന എല്ലാ സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥന്മാര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു . 2024ലെ പൂരമഹോല്‍ത്സവത്തിനു ഏവരെയും കുടുംബസമേതം പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതോടോപ്പം ഉദാരമായ സംഭാവനകളും സഹായ സഹകരണങ്ങളും നല്‍കി പരക്കാട്ടമ്മയുടെ ആരാധനാപൂര്‍വ്വമായ ഈ ദേശോല്‍ത്സവം വിജയപ്രഥമാക്കുവാനും, ദേവിയുടെ കൃപാകടാക്ഷത്തിന് പാത്രീഭൂതരാകുവാനും ഭക്ത്യാദരപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
എന്ന് കാവശ്ശേരി ദേശം പൂരമഹോത്സവ കമ്മിറ്റി .